5-September-2023 -
By. Business Desk
തിരുവനന്തപുരം: ഉപയോക്താക്കള്‍ക്കായി പുതിയ പദ്ധതി അവതരിപ്പിച്ച് ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ്. ലൈഫ് കവര്‍ കുടുംബത്തിന് സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്ന വിധത്തിലാണ് ഐസിഐസിഐ പ്രൂ ഗിഫ്റ്റ് പ്രോ എന്ന പേരില്‍് പുതിയ വരുമാന പദ്ധതിയെന്ന് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് ചീഫ് ഡിസ്ട്രിബ്യൂഷന്‍ ഓഫീസര്‍ അമിത് പാല്‍ട്ട പറഞ്ഞു.ഉപയോക്താക്കള്‍ക്ക് അവരുടെ ആവശ്യാനുസരണം തുക പിന്‍വലിക്കാനും മൊത്തം തുകയുടെ കാലാവധി നിശ്ചയിക്കാനും പദ്ധതിയില്‍ സൗകര്യമുണ്ടാവും. ഉപയോക്താക്കളുടെ ചെറിയ കാലയളവിലേക്കും ദീര്‍ഘകാലത്തേക്കുമുള്ള ആവശ്യങ്ങള്‍ സാധിക്കുന്ന തരത്തില്‍ നിക്ഷേപിക്കുകയും ചെയ്യാം.
തങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് വരുമാന പദ്ധതിക്ക് രൂപം നല്‍കാന്‍ സാധിക്കുന്ന തരത്തിലുള്ള സൗകര്യവുമുണ്ട്. മറ്റ് സേവനങ്ങള്‍ക്കൊപ്പം തങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് വരുമാന സേവനങ്ങളും പ്രീമിയം പേയ്‌മെന്റ് കാലയളവും ഉപയോക്താക്കള്‍ക്ക് തന്നെ നിശ്ചയിക്കാം. വരുമാനം ലഭിക്കുന്ന കാലയളവില്‍ പോളിസി ഉടമ മരിക്കുകയാണെങ്കില്‍ നോമിനിക്ക് വരുമാനം സ്വീകരിക്കുന്നത് തുടരാന്‍ സാധിക്കുമെന്നതാണ് പദ്ധതിയുടെ മറ്റൊരു പ്രത്യേകത. 5 വര്‍ഷം മുതല്‍ 12 വര്‍ഷം വരെയുള്ള പ്രീമിയം പേയ്‌മെന്റ് കാലയളവ് ഐസിഐസിഐ പ്രൂ ഗിഫ്റ്റ് പ്രോയിലുണ്ട്. 8ാം വര്‍ഷം മുതല്‍ വരുമാനം ലഭ്യമാവും. ഇത് 30 വര്‍ഷം വരെ നീണ്ടു നില്‍ക്കും.
നാണ്യപ്പെരുപ്പത്തെ നേരിടും വിധത്തില്‍ ഉപയോക്താക്കള്‍ക്ക് പ്രയോജനം ലഭ്യമാക്കുന്ന തരത്തിലാണ് പുതിയ പദ്ധതിയെന്നതും സവിശേഷതയാണ്. അതിനാലാണ് 30 വര്‍ഷത്തേക്ക് വര്‍ഷാവര്‍ഷം വര്‍ധിക്കുന്ന വരുമാനം അല്ലെങ്കില്‍ നിശ്ചിത വരുമാനം എന്ന രീതിയില്‍ ഉപയോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാന്‍ തരത്തില്‍ ഐസിഐസിഐ പ്രൂ ഗിഫ്റ്റ് പ്രോ സേവനം ലഭ്യമാക്കുന്നതെന്നും അമിത് പാല്‍ട്ട പറഞ്ഞു. ഒട്ടേറെ പ്രത്യേകതകളുള്ള ഈ പദ്ധതി ദീര്‍ഘകാല സാമ്പത്തിക സുരക്ഷയ്ക്ക് ഒരു പരിഹാരമാണ്. സാമ്പത്തിക സുരക്ഷയും ഓരോരുത്തരുടേയും ആവശ്യങ്ങള്‍ക്കുള്ള വരുമാനവും പൂര്‍ണമായി സമന്വയിപ്പിച്ചുള്ള ഒരു പദ്ധതിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.